മാന്നാർ: 'ഭക്ഷ്യസുരക്ഷയും പോഷകാഹാരവും" എന്ന വിഷയത്തിൽ കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പരുമല ദേവസ്വംബോർഡ്‌ പമ്പാ കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ നോഡൽ ഫുഡ്‌ ആൻഡ് സേഫ്റ്റി ഓഫീസർ നീതുരവികുമാർ ഭക്ഷണത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ലക്ഷ്മി പരമേശ്വർ , ഐ.ക്യു.എ.സി കോർഡിനേറ്റർ അരുൺ.ആർ, പ്രോഗ്രാം ഓഫീസർമാരായ ഡോ. സവിത പ്രമോദ്, ഡോ. പ്രവീൺ എൽ എന്നിവർ പങ്കെടുത്തു.