മാന്നാർ: ചെന്നിത്തല ചെറുകോൽ-പുത്തൻകോട്ടയ്ക്കകം 141-ാം നമ്പർ ശാഖയി​ൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 7 .30 ന് ശാഖാ പ്രസിഡന്റ് കെ.ഗോപാലൻ പതാക ഉയർത്തും. ക്ഷേത്ര തന്ത്രി തുറവൂർ പൊന്നപ്പൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം ശാന്തി കോമളൻ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ മഹാഗണപതിഹോമം, മഹാസുദർശന ഹോമം, വാസ്തുപുരുഷപൂജ, നൂറുംപാലും തുടങ്ങി മറ്റ് വിശേഷാൽ പൂജകളും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഭക്തജനങ്ങൾ ചടങ്ങുകളിലും മറ്റും പങ്കെടുക്കുവാൻ പാടുള്ളൂവെന്ന് ശാഖായോഗം ഭാരവാഹികൾ അറിയിച്ചു.