ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതായി പരാതി.
പാമ്പുകളുടെ കടിയേറ്റ് നായകളും കോഴികളും ചത്തു. ഇഴജന്തുക്കളുടെ ശല്യം മൂലം ജനങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നത്.
കാടും പടലും പിടിച്ചു കിടക്കുന്നു പറമ്പുകളിലാണ് പാമ്പുകളുടെ വാസം. ഇത്തരത്തിൽ നിരവധി സ്ഥലങ്ങളാണ് ഈ പ്രദേശത്തുള്ളത്. ചൂട് കൂടിയതോടെ സമീപ വീടുകളിലേക്ക് മൂർഖൻ പാമ്പ് ഉൾപ്പെടെ ഇഴഞ്ഞെത്തു്യാണ്. കാടുപിടിച്ച പറമ്പുകൾ വെട്ടിത്തെളിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.