കുട്ടനാട്: എ സി റോഡിലെ അശാസ്ത്രിയ നിർമ്മാണം കുട്ടനാടിന്റെ പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമാകും വിധം തുടരുന്നത് വികസനമായി കാണാൻ കഴിയില്ലെന്നും എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ ആശങ്ക ന്യായമാണന്നും കേരള ഡെവലപ്മെന്റ് ആന്റ് കൾച്ചറൽ സൊസൈറ്റി ചെയർമാൻ ജെയ്സപ്പൻ മത്തായി പറഞ്ഞു. മങ്കൊമ്പ് മുതൽ സെമി എലിവേറ്റഡ് ഹൈവേയല്ല, സമീപപാടശേഖരങ്ങൾക്ക് കൂടി പ്രയോജനപ്പെടും വിധം റോഡ് ഉയർത്തി നിർമ്മിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു