
ചേർത്തല: ജില്ലയിലെ പക്ഷികളുടെ സാമ്പിൾ സർവേ ഈ മാസം 18 മുതൽ മുതൽ 21 വരെ വിവിധ ഭാഗങ്ങളിൽ നടക്കും. ബേഡ് കൗണ്ട് ഇന്ത്യയും എഴുപുന്ന ബേഡേഴ്‌സ് ഗ്രൂപ്പും ചേർന്നാണ് പൊതുജന പങ്കാളിത്തത്തോടുകൂടി സർവേ നടത്തുന്നത്. ഈ ദിവസങ്ങളിൽ ജില്ലയിലെ നൂറിൽപ്പരം വരുന്ന പക്ഷിനിരീക്ഷകർ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് 15 മിനിറ്റ് ദൈർഘ്യം വരുന്ന സാമ്പിൾ സർവേകൾ നടത്തും. 18 ന് രാവിലെ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയുടെ പരിസരങ്ങളിലെ പക്ഷികളെ നിരീക്ഷിച്ചു സർവേ ഉദ്ഘാടനം ചെയ്യും. ചേർത്തല എൻ.എസ്.എസ് കോളേജിന്റെ നേതൃത്വത്തിൽ കോളേജ് കാമ്പസിലും പള്ളിപ്പുറം പഞ്ചായത്തിലും വിപുലമായ രീതിയിൽ ഈ വർഷം സർവേ നടക്കും. ടുബിൻ ബാബുവാണ് ജില്ലയുടെയുടെ ഇവന്റുകൾ ഏകോപിപ്പിക്കുന്നത്. സർവേയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9745113089 എന്ന നമ്പറിൽ ബന്ധപ്പെടണം.