nelchetikal

മാന്നാർ: കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിതമഴയിൽ കുരട്ടിശേരി പുഞ്ചയിലെ വേഴത്താർ, കണ്ടംങ്കേരി, അരിയോടിച്ചാൽ പാടങ്ങളിൽ വെള്ളം കയറി​ 15 ദിവസം മുതൽ 20 ദിവസം വെരെ പ്രായമായ വിത ഞാറ് നട്ട അറുന്നൂറോളം നിലങ്ങളിലെ നെൽചെടികൾ മുങ്ങി​. ഇതിന് പരിഹാരം കാണാൻ മേൽപറഞ്ഞ നിലങ്ങളിലെ ബണ്ട് വരമ്പുകൾ ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് പാടശേഖര സമിതികൾ അധികാരികളോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ സമൃദ്ധിയിൽ പാഴ്നിലങ്ങൾക്ക് വേണ്ടി ഭീമമായതുക ചിലവഴിക്കുമ്പോൾ കുരട്ടിശേരി പുഞ്ചയിലെ പ്രധാനപാടങ്ങളിൽ കാലങ്ങളായി നഷ്ടങ്ങൾ സഹിച്ച് കൃഷിചെയ്യുകയാണ്. വെള്ളം കയറിക്കിടക്കുന്ന പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് ബണ്ടുകൾ മെച്ചപ്പെടുത്തണമെന്ന് വേഴത്താർ, കണ്ടംങ്കേരി, അരിയോടിച്ചാൽ പാടശേഖര സമിതികളുടെ സെക്രട്ടറിമാരായ ബിജു ഇക്‌ബാൽ, വിജയൻപിള്ള, പി.ജെ ജോസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.