prakadanam

കുട്ടനാട് : എ.സി റോഡിന്റെ അശാസ്ത്രീയ നിർമ്മാണം നിർത്തിവെച്ച് കുട്ടനാടിനെയും പരിസ്ഥിതിയെയും രക്ഷി​ക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. ശാഖായോഗം പ്രസിഡന്റ് എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.പി.സുബിഷ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.