ആലപ്പുഴ: തദ്ദേശ പൊതുസർവീസ് രൂപീകരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് കെ.ടി.സാരഥി, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.മധു, സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ അഞ്ജു ജഗദീഷ്, ബി.ഓമനക്കുട്ടൻ, കെ.പി.ബിജു, കെ.എ.നാസർ, എ.ജെ.സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.