
ആലപ്പുഴ: സംസ്ഥാന സർക്കാർ അടച്ചു പൂട്ടിയ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ പുനഃസ്ഥാപിക്കുക, പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നൽകുക, എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ് കേസുകളിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ ഇന്ന്പ്രതിഷേധ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അറിയിച്ചു. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.