
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട് ഡിവിഷനിലും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലും(പെരുംതുരുത്ത്) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ഓഫീസിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധിക്കാം. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. മാർച്ച് 14ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അപ്ഡേഷൻ പൂർത്തിയാക്കും. അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കൽ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ആൻറണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു.