ആലപ്പുഴ: ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത, പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും 20 വരെ സമയം അനുവദിച്ചു. എല്ലാ ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും അടുത്തുള്ള അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ഡയറി ഡവലപ്പ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.