
ആലപ്പുഴ : ജില്ലയിൽ ഇന്നലെ 578 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6392 ആയി. 541പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1577 പേർ രോഗമുക്തരായി.