ambala
പുറക്കാട് പഞ്ചായത്തിലെ ലക്ഷം വീട് തൈപ്പറമ്പ് റോഡ് എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ലക്ഷം വീട് - തൈപ്പറമ്പ് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 4 ലക്ഷത്തോളം രൂപ ചെലവിലാണ് റോഡ് ടൈൽ പാകി സഞ്ചാരയോഗ്യമാക്കിയത്.എച്ച് .സലാം എം. എൽ. എ റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.എസ് .സുദർശനൻ, വൈസ് പ്രസിഡന്റ് വി .എസ്. മായാദേവി, അംഗം അഡ്വ.വി. എസ്. ജിനുരാജ്, സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, ഏരിയ കമ്മിറ്റിയംഗം അജ്മൽ ഹസൻ, വിനോദ്, ജയശ്രീ എന്നിവർ പങ്കെടുത്തു.