
ആലപ്പുഴ: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കായി വിവിധ മത്സരങ്ങൾ നടത്തും. എന്റെ വോട്ട് എന്റെ ഭാവി ; ഒരു വോട്ടിന്റെ ശക്തി എന്ന വിഷയത്തിൽ ക്വിസ്, വീഡിയോ നിർമാണം, പോസ്റ്റർ ഡിസൈനിംഗ്, മുദ്രാവാക്യ രചന, ഗാനാലാപനം എന്നീയിനങ്ങളിലാണ് മത്സരങ്ങൾ. ക്വിസ് ഒഴികെയുള്ള ഇനങ്ങൾക്ക് അമച്വർ, പ്രൊഫഷണൽ, സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. സ്‌കൂളുകൾ, കോളേജുകൾ, അംഗീകൃത സംഘടനകൾ എന്നിവയ്ക്ക് സ്ഥാപന തലത്തിൽ മത്സരിക്കാം. വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന ലിങ്കിൽ ലഭിക്കും. ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടവർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മറ്റു മത്സരങ്ങളുടെ എൻട്രികൾ മാർച്ച് 15നകം voter-contest@eci.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.