ആലപ്പുഴ: മാരാരിക്കുളം നടയ്ക്കൽ യക്ഷ്മിഅമ്പലത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 10 ന് കലശാഭിഷേകം,11 ന് തളിച്ചുകൊട,ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് പനച്ചുവട്ടിലെ ബ്രഹ്മരക്ഷസിനും ദേവിക്കും പൂജ-സർപ്പത്തിന് തളിച്ചുകൊട,രാത്രി 7 ന് ദീപാരാധന, 7.15 ന് സർപ്പംപാട്ട്, 8 ന് അന്നദാനം എന്നിവ നടക്കും.