കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പുതുമയും പ്രൗഢിയും ഒത്തിണക്കി പ്രവർത്തനം ആരംഭിക്കുന്ന നാസക്ക് ഫാഷൻ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നടക്കും. എ.എം. ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.പിയും നടനുമായ ഇന്നസെന്റ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മൂന്ന് നിലകളിലായി 10,​000 ചതുശ്ര അടി വിസ്തൃതിയിലാണ് ഷോറും സജ്ജമാക്കിയിട്ടുള്ളത്. സ്ത്രീകളുടെ വിവാഹ വസ്ത്ര ശേഖരണത്തിന് വിവുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പട്ടുസാരികൾ, ചുരിദാറുകൾ, ലാച്ച, ലാഹങ്ക, ഹാഫ്സാരി, കുർത്തികൾ, മിഡി ടോപ്പ് തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള എല്ലാ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരമാണ് ഉള്ളത്.

വേൾഡ് ഫാഷൻ അടിസ്ഥാനമാക്കിയുള്ള കിഡ്സ് കളക്ഷനും ശ്രദ്ധേയമാണ്. ഉത്പാദകരിൽ നിന്ന് തുണിത്തരങ്ങൾ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് ഗുണമേന്മ ഉറപ്പാക്കിയാണ് ഉപഭോക്താക്കളിൽ എത്തിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.