ഹരിപ്പാട് : മുട്ടം കൊച്ചുവീട്ടിൽ ജംഗ്ഷനു സമീപമുള്ള കുഴൽക്കിണറിൽ നിന്നും നിലവിലുള്ള വാട്ടർടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ തട്ടാരമ്പലം - നങ്ങ്യാർകുളങ്ങര റോഡിൽ വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ഹരിപ്പാട് വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.