ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ ജാതീയ വേർതിരിവ് സൃഷ്ടിച്ച് പട്ടികജാതിക്കാർക്ക് കൂലി നൽകാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ജാതീയ പീഡനവുമാണെന്ന് സാംബവ മഹാസഭ ആരോപിച്ചു. പട്ടികജാതിക്കാരെ വേർതിരിച്ച് കൂലി നല്കാതിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശീയ പട്ടികജാതി കമ്മീഷനെ സമീപിക്കുമെന്ന് സാംബവ മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.ശങ്കർ ദാസ് ,ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ അറിയിച്ചു.