pinarayi-and-vellapally

ചേർത്തല: മുഖ്യമന്ത്റി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് കണിച്ചുകുളങ്ങരയിൽ എത്തിയ മുഖ്യമന്ത്രിയെ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് ഇന്നലെ രാവിലെ വെള്ളാപ്പള്ളി കണ്ടത്. മുഖ്യമന്ത്റി തന്റെ നാട്ടിൽ എത്തിയപ്പോൾ കാണുകയെന്നത് മര്യാദയാണെന്നും സന്ദർശനം സൗഹൃദപരമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇരുവരും ഒന്നിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു.