മാവേലിക്കര : പുളിമൂട് സെന്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്ററിൽ മലങ്കര സഭാരത്‌നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസിന്റെ ഓർമ്മപ്പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കബറിങ്കൽ ധൂപാർപ്പണം നടത്തി. മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ എപ്പിഫാനിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, കുര്യായാക്കോസ് മാർ ക്ലിമീസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ പങ്കെടുത്തു.