
മാവേലിക്കര : യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം സംസ്ഥാന നിർവ്വാഹകസമിതി അംഗം മീനു സജീവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം തൻസീർ കണ്ണനാകുഴി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഷംജിത്ത് മരങ്ങാട്ട്, അഡ്വ. മുത്താര, സിജോ, ലിബിൻ, ലിയാക്കത്ത്, ഫയാസ്, ജോയൽ, ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.