
ചേർത്തല: തിരുവിഴ ഫാം ടൂറിസം പദ്ധതി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്റി എം.വി.ഗോവിന്ദൻ പറഞ്ഞു.തിരുവിഴ ദേവസ്വവും ചേർത്തല തെക്ക് പഞ്ചായത്തും കൃഷിഭവനും ചേർത്തല തെക്ക് സഹകരണ ബാങ്കും തിരുവിഴേശ്വരൻ ജെ.എൽ.ജി ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ചിട്ടുളള ഫാം ടൂറിസം കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്റി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം,സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ജയറാണി,അജിത,പഞ്ചായത്ത് അംഗങ്ങളായ ആർ.ബെൻസിലാൽ,റോയ് മോൻ,അൽഫോൺസ,ഡൈനി,ആര്യ, ബാബുകുട്ടൻ,കൃഷി ഓഫീസർ റോസ്മി ജോർജ്ജ്,കർഷകരായ അനിൽ ലാൽ,ജ്യോതിസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.