s

ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തി. സെക്രട്ടറിയേറ്റിലെ പട്ടികജാതി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചും പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് ശിക്ഷ നൽകുക, പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിച്ച് അടിയന്തരമായി വേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു സമരം. ധർണ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കറ്റാനം മനോഹരൻ, ബൈജു സി. മാവേലിക്കര, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രതാപൻ പുന്നത്ര, വി.യശോധരൻ, എൻ.ജി.കാർത്തികേയൻ, രാമചന്ദ്രൻ, പി.ആർ.വിശ്വംഭരൻ, ഭാരവാഹികളായ വി.സോമൻ, സാബു, കൊച്ചുചെറുക്കൻ, മനോജ് എന്നിവർ സംസാരിച്ചു.