
ഹരിപ്പാട് : ഇടുക്കിയിൽ കൊലചെയ്യപ്പെട്ട ധീരജ് സി.പി.എം ആസൂത്രണം ചെയ്ത തിരക്കഥയുടെ ഇരയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ്, കൃപേഷ് ശരത് ലാൽ രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജയിൽ വാസം അനുഭവിക്കുന്ന യൂത്ത് കോൺഗ്രസുകാരാരും അതിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികളല്ല.എതിർക്കുന്നവരെ ആരും കൊല ചെയ്യാനും കൂടെ നിൽക്കുന്നവരെ സ്വയം കൊലചെയ്യാനും മടിയില്ലാത്തവരാണ് സി.പി.എമെന്നും നുസൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് ആർ.വിഷ്ണു ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി. ഷുക്കൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ് കുമാർ, കെ.എസ്.ഹരികൃഷ്ണൻ, കെ.ബാബുക്കുട്ടൻ, ശ്രീപതി, രാജേഷ് കുട്ടൻ, എവിൻ ജോൺ, സുജിത് കരുവാറ്റ, അബ്ബാദ് ലുത്ഫി, അഖിൽ കൃഷ്ണൻ, നാദിർഷാ, വിഷ്ണു മംഗലം, സിന്ധു ശ്രീധരക്കുറുപ്പ്, അച്ചു ശശിധരൻ, മുബാറക് പതിയാങ്കര, ശരത് ചന്ദ്രമോഹൻ, വി കെ നാഥൻ, ഷാനിൽ സാജൻ, മിർസാൻ, റഫീഖ്, ശരണ്യ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.