
ആലപ്പുഴ: യൂത്ത് തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികൾ ശരത് ലാൽ, കൃപേഷ്, ഷുഹൈബ് അനുസ്മരണം നടത്തി.അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് ഭാസി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുബാറക് പതിയാങ്കര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിനീഷ്, മണ്ഡലം ഭാരവാഹികളായ സജി, ദിനേശൻ,അനീഷ് യൂത്ത് കോൺഗ്രസ് നേതാകളായ രാഹുൽ ശങ്കർ, ആശ, സാബിർ, ജിതിൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ബ്ലോക്ക് സെക്രട്ടറി അൻസാർ മമൂലയിൽ സ്വാഗതവും അൻസാർ തൃക്കുന്നപ്പുഴ നന്ദിയും പറഞ്ഞു.