ambala

അമ്പലപ്പുഴ: തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പത്താം വാർഡിൽ ഭവാനി ഭവനിൽ സജീന രതീഷ്‌, മുളക്കപ്പറമ്പിൽ കോയ എന്നിവർക്കായി ആധുനീകരീതിയിൽ നിർമ്മിച്ച പശുത്തൊഴുത്ത്‌ ജില്ലാ കളക്ടർ അലക്സാണ്ടർ സന്ദർശിച്ചു.ഫാൻ, പാട്ട്‌ കേൾക്കാൻ എഫ്‌. എം റേഡിയൊ അടക്കമുള്ള സൗകര്യങ്ങൾ പശുത്തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്‌.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബാ രാകേഷ്‌, അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ഹാരിസ്‌, ഗ്രാമപഞ്ചായത്ത്‌ അംഗം യു .എം. കബീർ,ബി. ഡി .ഒ മഞ്ജു, ജോ.ബി.ഡി.ഒ ഗോപൻ,അസിസ്റ്റന്റ്‌ സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ,ഷാജു,ദർശന, രമ്യ, ഷിബിൻ തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.