sukanya

ആലപ്പുഴ: ഡാൻസാഫ് സ്‌ക്വാഡും മാരാരിക്കുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മതിലകം
ആശുപത്രി ഭാഗത്ത് നിന്നും കണിച്ചുകുളങ്ങരയിൽ നിന്നും 8 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. എറണാകുളം ഞാറയ്ക്കൽ കളത്തിൽ വീട്ടിൽ സുകന്യ (25), മലപ്പുറം മേൽമുറി ജുനൈദ് (26), കൊയ്നിപറമ്പിൽ റിൻഷാദ് (28) എന്നിവരാണ് പിടിയിലായത്.

ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കഞ്ചാവ് കൈമാറാൻ കാറിൽ കാത്തുനിൽക്കുമ്പോൾ ഇവർ പിടിയിലാവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ , ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്.രാജേഷ്, എസ്.ഐ സെസിൽ ക്രിസ്റ്റ് രാജ്, ഗ്രേഡ് എസ്.ഐ ജോഷി, അനിൽ, എ.എസ്.ഐ രാജേഷ്, ജാക്‌സൺ, റെജിമോൻ, സി.പി.ഒ രാജേഷ്, ജഗദീഷ്, സനു രാജ്, ശ്രീദേവി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളായ എസ്.ഐ.ഇല്യാസ്, എ.എസ്.ഐ സന്തോഷ് , ജാക്‌സൺ, സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒ എബി തോമസ്, അബിൻ, ഷാഫി, ജീതിൻ, അനൂപ്, ശ്രീജ, റോസ് നിർമ്മല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.