ambala

ആലപ്പുഴ: അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മഹത്തായ കാര്യമാണന്ന് എച്ച് .സലാം എം. എൽ. എ പറഞ്ഞു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടുന്ന മലബാർ ഗ്രൂപ്പിന്റെ ഭവനരഹിതർക്കുള്ള സഹായധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് ഷോറൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷനായി. എസ് .എൻ. ഡി .പി അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ്‌ പി .ഹരിദാസ്,എൻ.എസ്.എസ് കുട്ടനാട് യൂണിയൻ പ്രസിഡന്റ്‌ പ്രൊഫ.നാരായണൻ പിള്ള,ഷോറൂം അസിസ്റ്റന്റ് സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷോറൂം ഹെഡ് വി .വി .സലിം സ്വാഗതം പറഞ്ഞു.