
അരൂർ : സമഗ്രശിക്ഷാ കേരളം തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രീ -പ്രൈമറി സ്‌കൂളുകളിൽ താലോലം പദ്ധതി ആരംഭിച്ചു. ഉപജില്ലാതല ഉദ്‌ഘാടനം എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി.സ്കൂളിൽ ദെലീമാ ജോജോ എം.എൽ.എ. നിർവഹിച്ചു. തുറവൂർ ഉപജില്ലയിലെ 26 സർക്കാർ അംഗീകൃത പ്രീ പ്രൈമറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത് .പാഠപുസ്തകത്തിനപ്പുറം പാഠഭാഗങ്ങളുടെ നേരനുഭവങ്ങൾ നൽകുന്ന രീതിയിൽ ശാസ്ത്രമൂല,ഗണിതമൂല, അഭിനയമൂല,വായനാമൂല, സംഗീതമൂല ,ചിത്രരചനാമൂല, നിർമ്മാണമൂല എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി ക്ലാസ് മുറി സജ്ജീകരിച്ചിട്ടുണ്ട്. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മധുക്കുട്ടൻ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ശ്രീജ ശശിധരൻ, ജെ.എ.അജിമോൻ,ശ്രീദേവി, പി.ജെ. ജോസഫ് , സിനിമോൾ എന്നിവർ സംസാരിച്ചു.