
ഹരിപ്പാട്: തരിശു നിലം ഏറ്റെടുത്തു കൃഷി ചെയ്യുന്നതിന് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ആവിഷ്കരിച്ച ശ്രീനാരായണ ഹരിത ഗീതം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 1992 നമ്പർ മുട്ടം ശാഖയിൽ എള്ള് കൃഷി ആരംഭിച്ചു. വിത്ത് ഇടീൽ ഉദ്‌ഘാടനം ചേപ്പാട് ഗ്രാമ പഞ്ചായത്ത് അംഗം ഡി. കൃഷ്ണകുമാർ നിർവഹിച്ചു . പത്തിയൂർ,ചേപ്പാട്,മുതുകുളം,ചിങ്ങോലി,ആറാട്ടുപുഴ,കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ 50 ഏക്കറോളം തരിശായി കിടക്കുന്ന സ്ഥലത്ത് ഈ വർഷം കൃഷിയിറക്കുമെന്നു യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ പറഞ്ഞു. ശാഖാ സെക്രെട്ടറി ടി.അജയകുമാർ, ബി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.