ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1989 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിലെ യു. പി വിഭാഗം കുട്ടികൾക്കായി നൽകിയ ആർ. ഒ പ്ളാന്റിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.ജയരാജ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത മുഖ്യാഥിതിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, പ്രിൻസിപ്പൽ ഡോ. വികാസ്, പി.ടിഎ വൈസ് പ്രസിഡന്റ് ശ്രീജ രതീഷ് , അദ്ധ്യാപക പ്രതിനിധി സതീഷ് കൃഷ്ണ, പ്രഥമാദ്ധ്യാപിക വി. ഫാൻസി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ അനിൽകുമാർ കരൂർ, രാജേഷ് മുന്ന, രാഹുൽ.പി.നായർ, അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.