മാവേലിക്കര: വിദ്യാർത്ഥികൾക്ക് പഠന പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്ന പദ്ധതിയായ സ്‌നേഹ നിലാവ് മറ്റം സെന്റ് ജോൺസ് ഹയർസെക്കന്ററി സ്‌കൂളിൽ എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സഹായത്തോടെ കുട്ടികൾക്ക് രണ്ടാം ഘട്ടമായി മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും കൈമാറി. വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ്, കരിയർ ഗൈഡൻസ്, ശില്പശാലകൾ, ഗൃഹസന്ദർശനം പഠനയാത്രകൾ തുടങ്ങിയവ തുടർ പ്രവർത്തനങ്ങളായി സംഘടിപ്പിക്കും. പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ കെ.എസ്.തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, ഹെഡ്മിസ്ട്രസ് ഷീബാ വർഗീസ്, സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, മാതൃസംഗമം പ്രസിഡന്റ് പ്രീതി കൃഷ്ണൻ, അദ്ധ്യാപിക കെ.എൻ.മറിയാമ്മ, പി.റ്റി.എ.നിർവ്വാഹക സമിതിയംഗങ്ങളായ ഇലപ്പിക്കുളം മുരളീധരൻ, മധു പുളിമൂട്ടിൽ, സുരേഷ് കുമാർ, ജോർജ് വർഗീസ്, ശുഭ, പ്രവീൺ, സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.