ഹരിപ്പാട്:ക്ഷേത്രങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മോഷണങ്ങൾ ഹരിപ്പാടും പരിസരപ്രദേശത്തും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ കണ്ടെത്തി നിയമസംവിധാനത്തിൽ ശിക്ഷനൽകുവാൻ നടപടിസ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ജോൺ തോമസ് അറിയിച്ചു.