ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ധീരവും പ്രശംസനീയവുമായ അസാധാരണ പ്രവൃത്തികൾ കാഴ്ച്ചവച്ച കുട്ടികളെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.ജില്ലയിലെ താത്പര്യമുള്ള 18 വയസിന് താഴെയുള്ള കുട്ടികൾ ധീരത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റാ എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ മാർച്ച് മൂന്നിനകം അപേക്ഷിക്കണം