
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സേവാ പന്തലിന്റെ നിർമ്മാണത്തിന് തുടക്കമായി. അഖില ഭാരതഭാഗവതസത്രസമിതിയാണ് സേവാ പന്തൽ നിർമ്മിച്ചു നൽകുന്നത്.മാർച്ചിൽ നടക്കുന്ന ഉത്സവത്തിന് മുമ്പായി സേവാ പന്തൽ പൂർത്തിയാക്കാനാണ് തീരുമാനം. പൂർണമായും കരിങ്കല്ലിൽ തീർക്കുന്ന ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിക്കുന്നത് ടി.ആർ. സുനിൽകുമാറാണ്. ഡോ.അമ്പലപ്പുഴ ഗോപകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇന്ദുകുമാരി, മധുദേവസ്വം പറമ്പ് ,ഹരികുമാർ താമത്ത്, ജി.ബാലകൃഷ്ണൻ, പുരുഷോത്തമപണിക്കർ ,അംബുജാക്ഷൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.