
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് റീ ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സി.എം.എസ്-എഴുകുളം റോഡിന്റെ നിർമ്മാണോദ്ഘാടനം കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ,നസീമ,പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്,ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.പി മംഗളാമ്മ,സലിമോൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി സ്വാഗതവും,പഞ്ചായത്തംഗം കെ.എസ്.ദാമോദരൻ നന്ദിയും പറഞ്ഞു.