road-inaguration

മാന്നാർ: വർഷങ്ങളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡ് പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ച് നൽകി. 2021 ലെ പരിസ്ഥിതി ക്ലിയറൻസ് റെമഡിയേഷൻ പദ്ധതി പ്രകാരമാണ് പരുമല കാവിൽ കിഴക്കേതിൽ - കൊച്ചു പറമ്പ് റോഡ് നാല് ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ചത്‌. റോഡിന്റെ ഉദ്ഘാടനം നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ആശുപത്രി സി.ഇ.ഒ ഫാ.എം.സി.പൗലോസ് അദ്ധ്യക്ഷനായിരുന്നു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, ഗ്രാമപഞ്ചായത്തംഗം വിമലാ ബെന്നി, ആശുപത്രി കൗൺസിൽ അംഗങ്ങളായ യോഹന്നാൻ ഈശോ, മാത്യു ഉമ്മൻ, തോമസ്‌ കെ.ജോസഫ് എന്നിവർ സംസാരിച്ചു.