മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് നടക്കും. മാവേലിക്കര നഗരത്തിൽ വള്ളക്കാലിൽ തീയേറ്റർ കോംപ്ലക്‌സിന് തെക്കുഭാഗത്തായി പാർട്ടി സ്വന്തമായി വാങ്ങിയ സ്ഥലത്താണ് പി.സുധാകൻ സ്മാരകം നിർമ്മിക്കുന്നത്. 21ന് വൈകിട്ട് 5ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തും. ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാവും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.സുധാകരൻ, സജി ചെറിയാൻ,സി.ബി ചന്ദ്രബാബു, സി.എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.മഹേന്ദ്രൻ,ജി.ഹരിശങ്കർ,ഏരിയ സെക്രട്ടറി കെ.മധുസൂദനൻ എന്നിവര്‍ പങ്കെടുക്കും. വർഷങ്ങളായി ചെത്തു തൊഴിലാളി യൂണിയന്റെ ഓഫീസിലാണ് ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചു വരുന്നത്.