ആലപ്പുഴ: നഗരസഭ നടപ്പിലാക്കുന്ന ഊർജിത വികേന്ദ്രീകൃത നികുതി പിരിവ് ക്യാമ്പയിന്റെ ഭാഗമായി ഇന്ന് തിരുവമ്പാടി, വലിയ മരം, സനാതന പുരം എന്നീ വാർഡുകളിൽ കെട്ടിട നികുതി ശേഖരണ ക്യാമ്പ് നടക്കുന്നു. യഥാക്രമം വിജ്ഞാന ദായിനി വായനശാല, ഇർഷാദ് പള്ളി ഓഡിറ്റോറിയം, കൗൺസിലറുടെ വസതി എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിയ്ക്കുക എന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ എന്നിവർ അറിയിച്ചു.