a

മാവേലിക്കര: അഭിഭാഷകരുടെ ഫീസ് ഘടന സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഫീസ് കുറക്കുന്നതിനും ജൂനിയർ അഭിഭാഷകർക്ക് ഫീസ് നിറുത്തലാക്കുന്നതിനുമുള്ള സർക്കാരിന്റെയും ഹൈകോടതിയുടെയും നീക്കത്തിനെതിരെ കേരള ബാർ കൗൺസിലിന്റെ ആഹ്വാന പ്രകാരം മാവേലിക്കര ബാർ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു. മാവേലിക്കര കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗം അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻ തോമസ് അദ്ധ്യക്ഷനായി. അഭിഭാഷകരായ പി.വി സന്തോഷ്, അനിൽ ബാബു, റ്റി.രാധ, കെ.സണ്ണിക്കുട്ടി, അരുൺ.കെ.വി എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.സുജിത്.എസ് സ്വാഗതവും മുൻ പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.