cpiml

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിൽ പട്ടിക വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പു തൊഴിലാളികൾക്ക് മാസങ്ങളായിട്ടും കൂലി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ (എം.എൽ) റെഡ് ഫ്ളാഗിന്റെ നേതൃത്വത്തിൽ നടന്ന ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എൻ. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 5 മാസത്തെ കൂലിയാണ് കുടിശികയുള്ളത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളായ എല്ലാവർക്കും ഒന്നിച്ചാണ് അവരവരുടെ അക്കൗണ്ടുകളിൽ കൂലി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ നിലപാട് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ ജാതീയമായും സാമ്പത്തികമായും സമൂഹമദ്ധ്യത്തിൽ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും വി.എൻ. ഷൺമുഖൻ പറഞ്ഞു.