ചേർത്തല:അരൂരിൽ വില്ലേജ് ഓഫീസിൽ അക്രമം നടത്തി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ജോയിന്റ് കൗൺസിൽ പ്രതിഷേധിച്ചു.നീതിക്കു നിരക്കാത്ത അക്രമമാണ് ഓഫീസിൽ നടന്നതെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമം നടത്തിയതെന്നും അടിയന്തിര യോഗം ആരോപിച്ചു.ഇന്ന് താലൂക്ക് ഓഫീസിനു മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം സംഘടിപ്പിക്കും.മേഖല പ്രസിഡന്റ് ബി.ഉദയൻ അദ്ധ്യക്ഷനായി.സെക്രട്ടറി സി.പ്രസാദ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.നേതാക്കളായ കെ.ജി.ഐബു,വി.ഡി.അബു,പി.പി.മധു,മനോജ്‌ഷേണായി എന്നിവർ പങ്കെടുത്തു.