മാന്നാർ: തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന മഹാശിവരാത്രി മഹോത്സവത്തിൽ ക്ഷേത്രകലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കലാപരിപാടികളാണ് നടത്തപ്പെടുന്നതെന്ന് തൃക്കുരട്ടി മഹാദേവർ ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നാംദിവസമായ നാളെ കിരാതം മേജർസെറ്റ് കഥകളി,20 ന് നൃത്തഅർപ്പണം, 21 ന് സംഗീതനിശ,22 ന് കളിയാട്ടം-2022 , 23 ന് ചലച്ചിത്ര പിന്നണിഗായകൻ കാവാലം ശ്രീകുമാർ അവതരിപ്പിക്കുന്ന സംഗീതസദസ്, 24 ന് സേവ, നാദസ്വരം, നാദതരംഗം.25 ന് സേവ, നാദസ്വരം, പഞ്ചാരിമേളം, 27 ന് ചിന്ത് പാട്ട്, സേവ, നാദസ്വരം, 28 ന് വയലിൻ സോളോ, പഞ്ചാരിമേളം. 11-ാംദിവസം ഹാശിവരാത്രി ദിവസത്തിൽ രാവിലെ ശ്രീബലി, നാദസ്വരം, ഉച്ചക്ക് 12ന് കാവടിവരവ്, ഓട്ടൻതുള്ളൽ,​ വൈകിട്ട് 5 വന് കൈനിക്കര ജയന്തപുരം മഹാവിഷ്ണു ക്ഷേത്രത്തി
ൽ നിന്നും ആചാര അനുഷ്ഠാനങ്ങളോടുള്ള ശിവരാത്രിഎതിരേൽപ്പ്, മാന്നാർ കുരട്ടിക്കാട് മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നിന്നുള്ള കരകവും മാന്നാർ കുരട്ടിശേരി കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നിന്നും ജീവിതയിൽ ദേവിയെ എഴുന്നള്ളിച്ച് മഹാദേവനെ സ്വീകരിക്കും. വൈകിട്ട 6.30 ന് കർപ്പൂരാഴി, ദീപാരാധന, ദീപക്കാഴ്ച്ച, ആകാശക്കാഴ്ച, രാത്രി 12 ന് സ്റ്റാർസിംഗർഫെയിം സ്വാതിവിജയൻ അവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ഫ്യൂഷൻ സ്വാതിസംഗീതം, രാത്രി 12.05 ന് ശിവരാത്രിപൂജ, 3.30 ന് ശ്രീഭൂതബലി, ശിവരാത്രിനൃത്തം, വലിയകാണിക്ക, ആകാശക്കാഴ്ച്ച എന്നിവയും നടക്കും.തൃക്കുരട്ടി മഹാദേവർ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ രാമൻതമ്പി ശബരിമഠം, കലാധരൻപിള്ള കൈലാസം, വിനോദ്കുമാർ ചിറ്റക്കാട്, വി.കെ.രാജു വാലിൽതറയിൽ,​ അനിരുദ്ധൻ ചിത്രഭവനം, അനു ഭാനുഭവനം, അനിൽ. കെ.നായർ ഉത്രാടം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.