കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ 75ാമത് വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് 19,20 തീയതികളിൽ നടക്കും. നാളെ രാവിലെ 9ന് ഗുരുദേവ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. കോ ഓർഡിനേറ്റർ ടി.എസ്. പ്രദീപ്കുമാർ സ്വാഗതം ആശംസിക്കും തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നടക്കും . 20 ന് ക്ലാസുകൾക്ക് ശേഷം നടക്കുന്ന സമാപന ചടങ്ങിൽ സന്തോഷ് ശാന്തി അദ്ധ്യക്ഷതവഹിക്കും. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും.