
പൂച്ചാക്കൽ: ഹരിപ്പാട് ബി.ജെ.പി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ബാലാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. ഉണ്ണിക്കൃഷ്ണൻ , വൈസ് പ്രസിഡന്റ് സി. മിഥുൻലാൽ , എം.ആർ ജയദേവൻ ഷെൽമ സുരേഷ് ,അപർണ സെബാസ്റ്റ്യൻ, സൈജു അരവിന്ദൻ , റെജി അരൂക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി.