ഹരിപ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്ക്കാരം കരുവാറ്റ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏക പഞ്ചായത്താണ് കരുവാറ്റ. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2946 കുടുംബങ്ങളിൽ നിന്നും 3947 തൊഴിലാളികളാണ് അംഗങ്ങളായുള്ളത്.