life

ആലപ്പുഴ: ലോകശ്രദ്ധയാകർഷിച്ച ചിത്രങ്ങളുൾപ്പെടെ 45 വാർത്താ ചിത്രങ്ങളുമായി കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ. ആർ.സുധർമ്മദാസിന്റെ ചിത്രപ്രദർശനം ' ലൈഫ് ' നാളെ മുതൽ 27 വരെ ആലപ്പുഴ ലളിതകലാ അക്കാഡമി ഹാളിൽ നടക്കും. 21 ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, ലളിതകലാ അക്കാഡമി സെക്രട്ടി എൻ. ബാലമുരളീകൃഷ്‌ണൻ, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അസാേസിയേറ്റ് പ്രൊഫ. ഡോ.കെ.ബി. ശെൽവമണി, സംവിധായകരായ ഡോ. സിജു വിജയൻ, ഛോട്ടാ വിപിൻ, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, ആലപ്പുഴ പ്രസ് ക്ളബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ എന്നിവർ പങ്കെടുക്കും. കേരള ലളിതകലാ അക്കാഡമിയുടെ ഗ്രാന്റോടു കൂടിയാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന്റെ ഉൾക്കാഴ്ചകൾ പകർന്നാടുന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കൊവിഡ് പ്രൊട്ടോക്കാൾ പ്രകാരം രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.