ph

കായംകുളം: കണ്ടല്ലൂർ തെക്ക് കരിപ്പുറം ദേവീക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 26 ന് സമാപിക്കും. കൊടിയേറ്റിന് മാന്നാർ കലാധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു.

നാളെ രാത്രി 7ന് പുറപ്പാട് എഴുന്നള്ളത്ത് കണ്ടല്ലൂർ തെക്ക് കടയിൽ നിന്ന്, തുടർന്ന് പ്രസാദമൂട്ട്. 21ന് വൈകിട്ട് 4.30ന് സർവ്വൈശ്വര്യപൂജ,രാത്രി 7ന് എഴുന്നള്ളത്ത്. 22 രാത്രി 7 മുതൽ ബിനു.കെ.നമ്പീശൻ(കേരളഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്) നയിക്കുന്ന ഭക്തിഗാനാമൃതം, 9ന് എഴുന്നള്ളത്ത്. 23ന് വൈകിട്ട് മുഴുക്കാപ്പോടുകൂടിയ ദീപാരാധനയും കമ്പവും, 7.30ന് കണ്ടല്ലൂർ തെക്ക് വിളയിൽകായൽവാരം ശ്രീയോഗീശ്വരഭുവനേശ്വരി ക്ഷേത്രസന്നിധിയിൽ നിന്നും അൻപൊലി എഴുന്നള്ളത്ത്. 24ന് രാവിലെ 10ന് കലശപൂജ, 11ന് ശ്രീഭൂതബലി, വൈകിട്ട് 5.30ന് സോപാനസംഗീതം, രാത്രി 7.30ന് ഭരതനാട്യം ,9.00ന് എഴുന്നള്ളത്ത്. 25ന് വൈകിട്ട് 3 ന് നൂറും പാലും, 4.30ന് എഴുന്നള്ളത്ത് കണ്ടല്ലൂർ തെക്ക് പതകരിശരി വീട്ടിൽ നിന്ന്,രാത്രി 7ന് സേവ, 8 ന് തായമ്പക, 9 ന് വൃന്ദവാദ്യകച്ചേരി, 26ന് വൈകിട്ട് 4ന് എഴുന്നള്ളത്ത് കണ്ടല്ലൂർതെക്ക് കൂട്ടുംവാതുക്കൽ കടവിൽ നിന്ന്,രാത്രി 7 ന് സേവ, 8മുതൽ പഞ്ചഅലങ്കാരകേളി, 9 ന് പൊങ്കാല തുടർന്ന് തിരുമുടി എഴുന്നള്ളത്ത്, ആറാട്ടെഴുന്നള്ളത്ത്, തൃക്കൊടിയിറക്ക്, ഗുരുസി എന്നിവ നടക്കും.