ambala

അമ്പലപ്പുഴ: തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഏഴാം ഉത്സവനാളിൽ ആനയൂട്ട് നടത്തി. കരിമ്പ്,ശർക്കര, പഴം എന്നിവയും ചെറുപയർ, കായം, മഞ്ഞൾ പൊടി, ചക്കര എന്നിവ ചേർത്ത് വേവിച്ച ചോറുമാണ് ആനയൂട്ടിന് വിളമ്പിയത്. ക്ഷേത്രം തന്ത്രി മനയ്ക്കൽ എം.എൻ. ചന്ദ്രശേഖരൻ നമ്പൂതിരി, മേൽശാന്തി ശ്രീവത്സം, ശ്രീജിത്ത് ഇവരുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടന്നത്. മുല്ലയ്ക്കൽ ബാലകൃഷ്ണൻ, ആനപ്രമ്പാൽ വിഗ്നേശ്വരൻ, വഴിപാടി ശ്രീകണ്ഠൻ എന്നീ ഗജവീരന്മാർ ആനയൂട്ടിൽ പങ്കടുത്തു. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ വി.ശ്രീകുമാർ, കെ. ശിവൻ കുട്ടി നായർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.