അമ്പലപ്പുഴ: ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ ബാലികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറെ മഠം രാജേഷ് -ശ്രീജ ദമ്പതികളുടെ മകൾ നാലരവയസുകാരി നിരഞ്ജനയാണ് അപകടത്തിൽ പെട്ടത്. പുറക്കാട് പഴയങ്ങാടി ജംഗ്ഷന് വടക്ക് വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നത് .പായൽക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ ആഡംബര ബൈക്കിടിക്കുകയായിരുന്നു.അപകടത്തിൽ നിരഞ്ജന തെറിച്ചു പോയി. ഗുരുതര പരിക്കേറ്റ നിരഞ്ജനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മാതാപിതാക്കൾക്കും പരിക്കുണ്ട്. ഈ അപകടത്തിന് അര മണിക്കൂറിന് ശേഷം ഇവിടെ വീണ്ടും രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു.